HOME
DETAILS
MAL
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; 82.91 ശതമാനം പോളിങ്
backup
August 08 2017 | 16:08 PM
മട്ടന്നൂര്‍ (കണ്ണൂര്‍): മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ 82.91 ശതമാനം പോളിങ്. ആകെയുള്ള 36,330 വോട്ടര്‍മാരില്‍ 30,122 പേര്‍ വോട്ടുചെയ്തു. 34-ാം വാര്‍ഡായ മേറ്റടിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് 93.44 ശതമാനം.
കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ 31-ാം വാര്‍ഡായ മിനി നഗറില്‍ 70.76 ശതമാനം വോട്ടുചെയ്തു. വ്യാഴാഴ്ച രാവിലെ 10ന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പതിനൊന്നോടെ മുഴുവന്‍ വാര്‍ഡികളിലെയും ഫലം അറിയാനാകും. നഗരസഭ രൂപീകരിച്ച ശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."