സംസ്ഥാനത്ത് നിയമന നിരോധനം: കെ. മുരളീധരന്
കോഴിക്കോട്: സംസ്ഥാനത്ത് നിയമന നിരോധനം നിലനില്‍ക്കുകയാണെന്ന് കെ. മുരളീധരന് എം.എല്‍.എ. പി.എസ്.സി റാങ്ക് ലിസ്റ്റ് അതുപോലെ തുടരുകയാണ്. പലരുടെയും ലിസ്റ്റ് തള്ളിപ്പോകുന്നതിന്റെ അരികിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) ആദായനികുതി ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര, കേരള സര്‍ക്കാര്‍ ഒരുപോലെ തൊഴിലാളികളെയും ജീവനക്കാരെയും വഞ്ചിക്കുകയാണ്. വൈദ്യുതി മേഖലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമ ഭേദഗതി ബില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വൈദ്യുതിരംഗം പൂര്‍ണമായും സ്വകാര്യവല്ക്കരിക്കാനുതകുന്ന തരത്തില്‍ വീണ്ടും വൈദ്യുതി നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകായാണ്. ബില്ല് പാസായാല്‍ വൈദ്യുതി ചാര്‍ജ് ഭീമമായി വര്‍ധിക്കുമെന്നും ബില്‍ തള്ളുന്നതുവരെ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷനായി. അഡ്വ. പി.എം സുരേഷ് ബാബു, അഡ്വ. എം. രാജന്, എന്‍.ജി.ഒ.എ ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, വിജയന് നായര്‍, സുനില്‍ വടകര, രമേശന് കിഴക്കയില്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. ശ്രീവത്സന്‍ സ്വാഗതം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."