HOME
DETAILS

15 വര്‍ഷമായി ചികിത്സ നടത്തി വന്നിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

  
backup
August 08 2017 | 17:08 PM

15-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4

അടിമാലി: 15 വര്‍ഷമായി ചികിത്സ നടത്തി വന്നിരുന്ന വ്യാജ ഡോക്ടറെ പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയും വെള്ളത്തൂവല്‍ മുതുവാന്‍കുടിയില്‍ താമസക്കാരനുമായ രമ്യഭവനില്‍ ബാലചന്ദ്രന്‍(58) ആണ് അറസ്റ്റിലായത്.

അടിമാലിക്കു സമീപം ആനച്ചാല്‍ ടൗണില്‍ ദൈവസഹായം എന്ന പേരില്‍ ക്ലിനിക് നടത്തി വരികയായിരുന്നു ഇയാള്‍. വെള്ളത്തൂവല്‍ പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ ശിവലാലിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് ആറരയോടേയാണ് അറസ്റ്റ്.
കുറച്ചു നാള്‍ മുന്‍പ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തനം നടത്തി വരവേയാണ് അറസ്റ്റ്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ബാലകൃഷ്ണന്‍ 2004ലാണ് സ്വകാര്യ ക്ലിനിക് തുടങ്ങിയത്.
ക്ലിനിക്കിനോ രോഗികളെ ചികത്സിക്കുന്നതിനോ മതിയായ ലൈസന്‍സോ രേഖകളോ ഇയാള്‍ക്കില്ലെന്ന് വെള്ളത്തൂവല്‍ എസ്.ഐ ശിവലാല്‍ പറഞ്ഞു. പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യസം മാത്രമാണ് പ്രതിക്ക് ഉള്ളതെന്ന് പൊലിസ് വ്യക്തമാക്കി. ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മെഡിക്കല്‍ ഓഫിസറെ ക്ലിനിക്കിലെത്തിച്ച് ഇവിടെ സൂക്ഷിച്ചിരുന്ന അലോപ്പതി മരുന്നുകളുടെ ലിസ്റ്റ് തയാറാക്കിയ ശേഷമായിരുന്നു അറസ്റ്റ്.
അനധികൃതമായി സൂക്ഷിച്ചിരുന്ന മരുന്നുകളും പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എസ്.ഐയ്ക്കു പുറമെ എ.എസ്.ഐമാരായ ചാക്കോ, സോമന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷിന്റോ, ഷാന്‍, ഷാജി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago