പതിവുതെറ്റിക്കാതെ ഇത്തവണയും കടലുണ്ടിയില്‍ കടല്‍കാക്കകള്‍ വിരുന്നെത്തി
വളളിക്കുന്ന്: വള്ളിക്കുന്ന്-കടലുണ്ടി പക്ഷിസങ്കേതത്തിലെ മുഖ്യ ആകര്‍ഷണമാണ് വര്‍ഷം തോറും ദേശാടനത്തിന് എത്തുന്ന കടല്‍ക്കാക്കകള്‍. ഈ വര്‍ഷവും നൂറ്കണക്കിന് കടല്‍ക്കാക്കകള്‍ ഇവിടേക്ക് വിരുന്നെത്തി. തവിട്ടു തലയന്‍ കടല്‍ക്കാക്ക, ചെറിയ കടല്‍ക്കാക്ക, സൂചിച്ചുണ്ടന്‍ കടല്‍ക്കാക്ക എന്നിവയാണ് എത്തിയത്. പാക്കിസ്ഥാന്‍, ലഡാക്ക്, മധ്യേഷ്യ എന്നിവടങ്ങളിലാണ് ഇവ സന്താനോല്‍പാദനം നടത്തുന്നത്. ശിശിരകാലം ചെലവഴിക്കാനാണ് ഇവ മറ്റിടങ്ങളിലേക്ക് വിരുന്നു പോകുന്നത്. ഇവയെ കൂടാതെ നൂറ് കണക്കിന് ചെറുമണല്‍ക്കോഴികളെയും ഒരു ഡസനിലേറെ വാള്‍ക്കൊക്കന്‍ പക്ഷികളെയും ചാരമണല്‍ക്കോഴികളേയും പച്ചക്കാലികളെയും ചോരക്കാലികളെയും ഇവിടെ കാണാം. ഒപ്പം വിരളമായി കാണുന്ന ചിപ്പിപിടിയനും വരവാലന്‍ ഗോഡ്വിറ്റും വന്നിട്ടുണ്ട്. ഇവിടെ എത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം വര്‍ഷംതോറും കുറഞ്ഞു വരിയാണ്. അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തിന്നാന്‍ എത്തുന്ന കാക്കകളും പരുന്തുകളും ദേശാടനപ്പക്ഷികളെ കൊത്തിത്തുരത്തുന്ന കാഴ്ച സാധാരണമാണ്. ചെളിത്തിട്ടകളില്‍ പൂഴി നിറയുന്നതും ദേശാടകരുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ടെന്ന് പക്ഷി നിരീക്ഷകനായ ഡോ. അബ്ദുള്ള പാലേരി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."