പൊലിസ്, മോട്ടോര്‍ വാഹനവകുപ്പ് പരിശോധനകള്‍ ശക്തമാക്കുന്നു
പാലാ: തൊടുപുഴ റോഡില്‍ വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ വാഹനപരിശോധനകള്‍ ശക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പാലാ, ഉഴവൂര്‍ ജോ. ആര്.ടി.ഒ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ഉഴവൂര്‍ ജോ.ആര്.ടി.ഒ അധികൃതര്‍ റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അമിതവേഗത്തിലെത്തിയ 7 വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. വാഹനങ്ങള്‍ അമിതവേഗത്തില്‍ എത്തുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് ഉദ്യാഗസ്ഥര്‍ വിലയിരുത്തി. പിഴകില്‍ റോഡുകളുടെ സമാന്തരമായിട്ടല്ല പാലം നിര്‍മിച്ചിരിക്കുന്നത്. ഇത് അശാസ്ത്രീയതയാണ്.
വാഹനങ്ങള്‍ ഗതിമാറിപ്പോകുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഇത് സംബന്ധിച്ച് കെ.എസ്.ടി.പിയ്ക്ക് റിപ്പോര്‍ട്ട് നല്കിയിട്ടുന്നെും പാലാ ജോ.ആര്.ടി.ഒ ടോജോ വി. ജോസഫ് പറഞ്ഞു. എന്നാല്‍ പാലത്തിന്റെയും റോഡിന്റെയും പണികള്‍ കെ.എസ്.ടി.പി പൂര്‍ത്തിയാക്കിയതാണ്. കെ.എസ്.ടി.പിയ്ക്ക് കിട്ടിയ നിര്‍ദേശ പ്രകാരമുള്ള നിര്‍മാണമാണ് ഇവിടെ നടത്തിയിട്ടുള്ളത്.
മാറ്റം വരുത്തതിന് സാധിക്കില്ല. സര്‍ക്കാര്‍ തലത്തില്‍ റിേപ്പാര്‍ട്ട് നല്കി ചര്‍ച്ച നടത്തി അനുമതി ലഭിച്ചാല്‍ മാത്രമേ പുതിയപാലത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളന്നുമാണ് കെ.എസ്.ടി.പി അധികൃതരുടെ മറുപടി.
പൊലിസ് അധികൃതരും ഇന്നലെ പിഴകില്‍ പരിശോധനകള്‍ നടത്തി. അമിത വേഗത്തിലെത്തുന്ന വാഹനങ്ങളെ പിടികൂടുന്നതിനുള്ള സംവിധാനം സ്വീകരിച്ചു വരുന്നതായി ഡിവൈ.എസ്.പി വി.ജി വിജയകുമാര്‍ അറിയിച്ചു.
സൂചനാ ബോര്‍ഡുകളും വേഗ പരിധിയുമെല്ലാം ഇവിടെ സൂചിപ്പിച്ചിട്ടുങ്കെിലും പാലിക്കപ്പെടാത്തതാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഡാര്‍ സംവിധാനം ഉപയോഗിച്ച് ഒരാഴ്ച ഈ ഭാഗത്ത് പരിശോധന നടത്തുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."