സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില കിട്ടിയില്ല; കര്‍ഷകര്‍ കര്‍ഷകദിനം ബഹിഷ്‌കരിക്കുന്നു
ഏറ്റുമാനൂര്‍: സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വില കൃത്യമായി കര്‍ഷകര്‍ പ്രതിഷേധിച്ച് ഏറ്റുമാനൂര്‍ മേഖലയിലെ കര്‍ഷകര്‍ സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി ഓഗസ്റ്റ് 17ന് നടക്കുന്ന കര്‍ഷകദിനാഘോഷ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ ചൊവ്വാഴ്ച ഏറ്റുമാനൂരില്‍ ചേര്‍ന്ന കര്‍ഷകരുടെ കൂട്ടായ്മ തീരുമാനിച്ചു.
അഞ്ച് മാസം മുന്‍പാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സപ്ലൈകോ നെല്‍സംഭരിച്ചത്. സര്‍ക്കാരിന്റെ ധനസഹായങ്ങള്‍ യഥാ സമയം ലഭിക്കാതെ വന്നതോടെ കടം വാങ്ങിയും സ്വര്‍ണം പണയംവച്ചുമാണ് ഇവര്‍ പുഞ്ചകൃഷി ഇറക്കിയത്.
വിളവെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ തീരെ തുശ്ചമായ തുക മാത്രമാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കിയത്. ബാക്കി തുകയ്ക്കായി കര്‍ഷകര്‍ കയറിയിറങ്ങാത്ത വാതിലുകളില്ല. തങ്ങളെ സഹായിക്കുന്നതിനുള്ള നടപടികള്‍ നഗരസഭയുടെയോ കൃഷി ഭവന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി. നെല്‍കൃഷിയ്ക്കുള്ള സബ്‌സിഡിയും ഇതുവരെ പൂര്‍ണമായി ലഭിച്ചിട്ടില്ല.
നഗരസഭയിലൂടെയും കൃഷിഭവനിലൂടെയുമാണ് ഇത് ലഭ്യമാക്കേണ്ടത്. നെല്‍കൃഷിക്കായി നിലമൊരുക്കുന്നതിനും വിത്ത് വാങ്ങുന്നതിനും വളം തുടങ്ങിയ അനുബന്ധ ആവശ്യങ്ങള്‍ക്കുമാണ് സബ്‌സിഡിയുള്ളത്. വിളവെടുപ്പിനു ശേഷമുള്ള ഉല്‍പാദനബോണസും ഇതുവരെ ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നാണ് പലയിടത്തും കൊയ്ത്തുയന്ത്രങ്ങള്‍ എത്തിക്കുന്നത്. യന്ത്രത്തിനുള്ള വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടി കര്‍ഷകര്‍ കടക്കെണിയില്‍ ആയിരിക്കെയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത നെല്ലിന്റെ വിലയും അര്‍ഹതപ്പെട്ട മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകാതിരിക്കുന്നത്. ഏറ്റുമാനൂര്‍ മേഖലയിലെ പാടശേഖരങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കര്‍ഷകസംരക്ഷണ സമിതി തുടര്‍സമര പരിപാടികള്‍ ആവിഷ്‌കരിച്ചു. ഭാരവാഹികളായി പി.ജി.ശശിധരന്‍ കട്ടച്ചിറ (കണ്‍വീനര്‍), മോന്‍സി പേരുമാലില്‍, പേരൂര്‍ (ജോയിന്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."