മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം: ഗൃഹതല വിവരശേഖരണത്തിന് തുടക്കം
കോട്ടയം: ശുചിത്വ മാലിന്യ സംസ്‌ക്കരണ കാംപയിന്റെ ഭാഗമായി നടത്തുന്ന 'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' ഗാര്‍ഹികതല വിവരശേഖരണവും അവബോധം സൃഷ്ടിക്കലും ജില്ലയില്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഗൃഹതല സന്ദര്‍ശനം നടത്തുന്നത്.
ഓരോ വീട്ടിലും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഏത് വിധേനയാണ് സംസ്‌ക്കരിക്കുന്നത് എന്ന് മനസിലാക്കുന്നതിനും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്നതിന് എന്ത് സംവിധാനമാണ് ഓരോ വീടിനും അനുയോജ്യമെന്ന് കണ്ടെത്തുന്നതിനും വീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതും ലക്ഷ്യമിട്ടാണ് ഗൃഹസന്ദര്‍ശനം നടത്തുന്നത്. രണ്ട് പേര്‍ അടങ്ങുന്ന പരിശീലനം ലഭിച്ച സ്‌ക്വാഡ് ആണ് ഗൃഹസന്ദര്‍ശനം നടത്തുന്നത്. ഒരു സ്‌ക്വാഡിനു കീഴില്‍ 50 വീടുകളാണ് ഉണ്ടാവുക. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ടുള്ള ലഘുലേഖകളും എല്ലാ വീടുകളിലും സ്‌ക്വാഡ് അംഗങ്ങള്‍ എത്തിക്കും.
ഇത്തരത്തില്‍ ലഭിക്കുന്ന വിവരശേഖരണങ്ങള്‍ വെച്ച് ഓഗസ്റ്റ് 15ന് വിപുലമായ രീതിയില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനം വാര്‍ഡ്തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും നടത്തും. കുടുംബശ്രീ അംഗങ്ങള്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."