വള്ളംകളിയുടെ കാമറക്കാഴ്ചകളൊരുക്കി 'കാഴ്ച' ഇന്നു മുതല്‍
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ വീറും ആവേശവും അണുവിടാതെ ഒപ്പിയെടുത്ത കാമറക്കാഴ്ചകള്‍ ഇന്നു മുതല്‍ വള്ളംകളിയുടെ കഥപറയും. നാടിന്റെ കാഴ്ചകളൊരുക്കും. നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി എന്‍.റ്റി.ബി.ആര്. പബ്ളിസിറ്റി കമ്മിറ്റിയും പ്രസ്ക്ലബും സംയുക്തമായി
ആലപ്പുഴ നഗരചത്വരത്തിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന 'കാഴ്ച' ചിത്രപ്രദര്‍ശനം ഉച്ചയ്ക്ക് 12ന് ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.പസ് ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അധ്യക്ഷ്യനാകും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്, ട്രഷറര്‍ ജി. അനില്‍കുമാര്‍, പബ്ളിസിറ്റി
കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. നെഹ്റു ട്രോഫി ജലോത്സവവുമായി ബന്ധപ്പെ ട്ട് മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഓഗസ്റ്റ് 11 വരെയാണ് പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."