HOME
DETAILS
MAL
യുവതിക്ക് മാനഹാനി: മധ്യവയസ്കന് പിഴശിക്ഷ
backup
December 19 2018 | 05:12 AM
തലശ്ശേരി: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിക്ക് മാനഹാനിയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്കന് പിഴശിക്ഷ. ആലക്കോട് ചെറുവള്ളി പുരയിടത്തില്‍ ബാബു എന്ന രാധാകൃഷ്ണനെയാണ് (53) ജില്ല സെഷന്‍സ് കോടതി 26,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. പിഴയടക്കുന്നില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കണമെന്ന് ജഡ്ജി ടി. ഇന്ദിര വിധിന്യായത്തില്‍ വ്യക്തമാക്കി. മാനഹാനിയുണ്ടാക്കാന്‍ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, യുവതിയുടെ പിതാവിനെയും മാതാവിനെയും അക്രമിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. 2012 മാര്‍ച്ച് 15ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. എതിര്‍ത്ത പിതാവിനെയും മാതാവിനെയും അടിച്ചു പരുക്കേല്‍പ്പിച്ചതായാണ് പരാതി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."