HOME
DETAILS
MAL
'അറബി സര്‍വകലാശാല കേരളത്തില്‍ ആരംഭിക്കണം'
backup
December 19 2018 | 05:12 AM
തലശ്ശേരി: ആധുനിക അറബി ഭാഷയും സംസാര ഭാഷയും തൊഴില്‍ ഭാഷയും സമന്വയിപ്പിച്ചു കൊണ്ടുള്ള അറബി സര്‍വകലാശാല കേരളത്തില്‍ ആരംഭിക്കണമെന്ന് ലോക അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി മുസ്ലിം അസോസിയേഷന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഏറെ തൊഴില്‍ സാധ്യതയുള്ള ടൂറിസം, ആതുരസേവനം, വിവര സാങ്കേതിക വിദ്യ, ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയ രംഗങ്ങളില്‍ അറബി ഭാഷയില്‍ പാണ്ഡിത്യം നേടിയവരുടെ പങ്കാളിത്തം കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേരള യൂനിവേഴ്സിറ്റി ലിങ്ക്വിസ്റ്റിക്സ് വിഭാഗം മേധാവി പ്രൊഫ. ഡോ. എസ.് വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രഫ. ഡോ. പി. അബ്ദുറശീദ്, പ്രഫ. അന്‍വര്‍ മുഹ്യുദ്ദീന്‍, പ്രഫസര്‍ ശഫീഖ്, എ.പി അഹ്മദ്, സി.എ അബൂബക്കര്‍, പി.എം അബ്ദുല്‍ ബശീര്‍, എ.കെ മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."