HOME
DETAILS

'നാനാത്വത്തില്‍ ഏകത്വം' നമ്മുടെ ഇന്ത്യ: എസ്.വൈ.എസ് ജില്ലാ സെമിനാറിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  
backup
August 08 2017 | 18:08 PM

%e0%b4%a8%e0%b4%be%e0%b4%a8%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%95%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%a8-4

 


പാലക്കാട്: ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നാനാത്വത്തില്‍ ഏകത്വം നമ്മുടെ ഇന്ത്യ എന്ന വിഷയത്തില്‍ എസ്.വൈ.എസ് ഒറ്റപ്പാലത്ത് ഈ മാസം 14നു രാവിലെ 10 മണിക്ക് നടത്തുന്ന ജില്ലാസെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ അറിയിച്ചു. നമ്മുടെ മുന്‍ഗാമികളും മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളും ത്യാഗം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കാനാണ്. ഇന്ത്യ പിന്തുടര്‍ന്ന സൗഹാര്‍ദപരമായ പാരമ്പര്യത്തെ തകര്‍ത്തെറിയാനുള്ള വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷ-ദലിത് ജനവിഭാഗങ്ങളെ മാത്രമല്ല മുഴുവന്‍ ജനങ്ങളേയും അത് ദോഷകരമായി ബാധിക്കും. പശു സംരക്ഷണത്തിന്റെ പേരിലും മതസ്വാതന്ത്ര്യത്തിന്റെ പേരിലും ന്യൂനപക്ഷ വിഭാഗങ്ങളും ദലിതരും രാജ്യത്ത് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, തുല്യതയില്ലാത്ത കൊലപാതകങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റ ദേശീയതയും അഖണ്ഡതയും മങ്ങലേല്‍ക്കാതെ കാത്തുസൂക്ഷിക്കാനും ഇന്ത്യയുടെ മതേതരത്വത്തിന്റെ പൈതൃകം സംരക്ഷിക്കാനും പൊതുകൂട്ടായ്മകള്‍ അനിവാര്യമായ സാഹചര്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി വ്യക്തമാക്കി.
വിവിധ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കും. സംഘടനാപ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി തന്‍ഹീള് 2017 എന്ന പേരില്‍ മണ്ഡലം ക്യാംപുകള്‍ സംഘടിപ്പിക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കേരള വക്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ സെമിനാര്‍ സന്ദേശം നല്‍കും. ജില്ലാപ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് മുഹമ്മദ്‌ഫൈസി ഓണംമ്പിള്ളി വിഷയാവതരണം നടത്തും.
വിവിധ രാഷ്ട്രീയ സംഘടനാപ്രതിനിധികളായ സി.വി ബാലചന്ദ്രന്‍ മാസ്റ്റര്‍ (കോണ്‍ഗ്രസ്), എന്‍.എം നാരായണന്‍ നമ്പൂതിരി(സി.പി.എം), മരക്കാര്‍ മാരായമംഗലം(മുസ്‌ലിം ലീഗ്), സി. കൃഷ്മകുമാര്‍ (ബി.ജെ.പി), കെ.പി സുരേഷ്‌രാജ് (സി.പി.ഐ), സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യെനടം, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം ചര്‍ച്ചയില്‍ പങ്കെടുക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സെമിനാറില്‍ മോഡറേറ്ററാകും. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ സ്വാഗതവും ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി നന്ദിയും പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  13 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  13 days ago