HOME
DETAILS
MAL
എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു
backup
December 19 2018 | 06:12 AM
കൊച്ചി: എറണാകുളം- തൃശൂര്‍ പാതയില്‍ തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ബുധനാഴ്ച്ച രാവിലെ അങ്കമാലി റെയില്‍പാളത്തില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണതിനെതുടര്‍ന്നാണ് റൂട്ടില്‍ ഗതാഗതം രണ്ടു മണിക്കൂറോളം സ്തംഭിച്ചത്.
അതേസമയം, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ ചൊവ്വരയില്‍ കേടായതും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി.
ട്രെയിനുകള്‍ പിടിച്ചിട്ടതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ സ്റ്റേഷനുകളില്‍ കുടുങ്ങിയിരുന്നു. വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."