പെരുമ്പളം-പൂത്തോട്ട ജങ്കാര്‍ സര്‍വിസിന് തുടക്കമായി
പൂച്ചാക്കല്‍: പെരുമ്പളം-പൂത്തോട്ട ജങ്കാര്‍ സര്‍വിസിന് തുടക്കം കുറിച്ചതോടെ ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായ കാത്തിരിപ്പിന് വിരാമമായി. യാത്രാക്ലേശത്തിന് വലിയൊരളവോളം ഇതോടെ പരിഹാരമാകുകയാണ്. പടിഞ്ഞാറെ കരയില്‍ പാണാവള്ളിയുമായി ബന്ധിപ്പിച്ച് നിലവില്‍ ജങ്കാര്‍ സര്‍വിസുണ്ട്. കിഴക്കേകരയിലേക്കാണ് ജങ്കാര്‍ ഇല്ലാതിരുന്നത്. പൂത്തോട്ടയിലും പെരുമ്പളത്തും ജെട്ടികള്‍ നിര്‍മിച്ചിട്ട് നാളേറെയായിട്ടും സര്‍വിസ് തുടങ്ങുന്നതിന് പല കാരണങ്ങളാല്‍ തടസം നേരിട്ടിരുന്നു. കെ.എസ്.ഐ.എന്‍.സി നേരിട്ടാണ് ഇവിടെ ജങ്കാര്‍ സര്‍വിസ് നടത്തുന്നത്.
പൂത്തോട്ടയിലേക്ക് ജങ്കാര്‍ സര്‍വിസ് തുടങ്ങിയതോടെ ദ്വീപ് നിവാസികള്‍ക്ക് വാഹനങ്ങളില്‍ എറണാകുളം, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയും. വാത്തിക്കാട് ജെട്ടിക്ക് സമീപം പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .എസ് .ഷിബു ജങ്കാര്‍ സര്‍വിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീതാ സന്തോഷ് അധ്യക്ഷയായി. ആദ്യ ടിക്കറ്റ് വില്‍പ്പന കെ.എസ്.ഐ.എന്‍.സി. കമ്പനി സെക്രട്ടറി പി.രാജു നിര്‍വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ അരുണാ ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ജി.മുരളീധരന്‍, ശോഭന ചക്രപാണി, ജയകുമാര്‍ കാളിപറമ്പ്, സി. ഗോപിനാഥ്, പി.കെ.രാജന്‍, എം.എന്‍.സുരേന്ദ്രന്‍, കെ.അജയകുമാര്‍, ശശീന്ദ്രപ്പണിക്കര്‍, പ്രേമ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."