ദേശീയപാതയോരത്തെ അനധികൃത മത്സ്യക്കച്ചവടം: രണ്ടുപേര്‍ അറസ്റ്റില്‍
ഹരിപ്പാട്: ദേശീയപാതയോരത്ത് വാഹന ഗതാഗതം തടസപ്പെടുത്തുന്ന വിധത്തില്‍ മത്സ്യക്കച്ചവടം നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട് സ്വദേശി കാര്‍ത്തികേയന്‍ (56), ഹരിപ്പാട് സ്വദേശി ഓമനക്കുട്ടന്‍ (57) എന്നിവരെയാണ് ഹരിപ്പാട് പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
മത്സ്യവില്‍പ്പന വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്നു മാറ്റി സ്ഥാപിക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയതായും പൊലിസ് പറഞ്ഞു. ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടാക്കുന്ന തട്ടുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ പൊലിസ് നോട്ടീസ് നല്‍കിയിരുന്നു. ദേശീയ പാതയോരത്തുള്ള തട്ടുകടകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരുടേയും മത്സ്യക്കച്ചവടം നടത്തുന്ന തട്ടുകളില്‍ നിന്ന് മത്സ്യം വാങ്ങാനെത്തുന്നവരുടേയും വാഹനങ്ങള്‍ വയ്ക്കുന്നത് റോഡിലേക്ക് ഇറക്കിയാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ദേശീയ പാതയില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇറങ്ങുന്ന റോഡ് തുടങ്ങുന്ന ദേശീയ പാതയുടെ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ രണ്ടു അപകടങ്ങളുണ്ടാകുകയും ഒരപകടത്തില്‍ പിലാപ്പുഴ സ്വദേശിനിയായ വീട്ടമ്മ മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ഭാഗത്തുള്ള മുഴുവന്‍ തട്ടുകടകളും നീക്കണമെന്ന് കാണിച്ച് പോലിസ് നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."