നവോത്ഥാനം തുടങ്ങുന്നത് സ്ത്രീകളുടെ മോചനത്തിലൂടെ: മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: നവോത്ഥാന മുന്നേറ്റം തുടങ്ങുന്നത് സ്ത്രീകളുടെ മോചനത്തിലൂടെയാണ് എന്ന ചരിത്രം നമ്മള്‍ വിസ്മരിക്കരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ക്ക് ഉണര്‍വ് പകരുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്നിന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വനിത മതിലിന്റെ സംഘാടന പുരോഗതി വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജാത്യാഭിമാനവും സവര്‍ണ ബോധവും സ്ത്രീകളെ എന്നും അധിക്ഷേപിച്ചു. നാം പിന്തുടര്‍ന്നു വന്ന നൂറ്റാണ്ടുകളായി തുടര്‍ന്ന അധമ സംസ്‌കാരത്തില്‍ നിന്ന് മോചനം നേടുക അത്ര എളുപ്പമല്ല. ഇന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ തുടരുകയാണ്. ആരെയും നിര്‍ബന്ധിച്ച് വനിതാ മതിലിന്റെ ഭാഗമാക്കില്ല. നവോത്ഥാനത്തിന്റെ ഭാഗമായുണ്ടണ്ടായ വലിയ മാറ്റങ്ങള്‍ ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തേക്ക് നമ്മളെ കൊണ്ടണ്ടുപോകാനാണ് ശ്രമം. കാലത്തെ പിന്നാക്കം നയിക്കുന്നവര്‍ തെറ്റായ പ്രചാരണമാണ് പുറത്ത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 97 കിലോമീറ്റര്‍ ദൂരത്തിലാണ് മതിലിന് രൂപം കൊടുക്കേണ്ടത്. 4,20,000 പേരെയാണ് മതിലില്‍ ജില്ലയില്‍ നിന്ന് അണിനിരത്തേണ്ടണ്ടതെന്ന് ജില്ല കലക്ടര്‍ എസ്. സുഹാസ് യോഗത്തില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തേടിയിട്ടുണ്ടെണ്ടന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ യു. പ്രതിഭ, സജി ചെറിയാന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, വിവിധ പഞ്ചായത്ത് -ബ്ലോക്ക് പ്രസിഡന്റുമാര്‍, എസ്.എന്‍.ഡി.പി വനിതാ സംഘം അമ്പലപ്പുഴ യൂനിയന്‍ വൈസ് പ്രസിഡന്റ് ഇന്ദു വിനോദ്, സെക്രട്ടറി ബിന്ദു അജി, ജോയിന്റ് സെക്രട്ടറി പ്രബീന കുഞ്ഞുമോന്‍, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി എ.പി ലാല്‍കുമാര്‍, ആള്‍ കേരള വിശ്വകര്‍മ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാജഗോപാല്‍, ഡെപ്യൂട്ടി കലക്ടര്‍ മുരളീധരന്‍പിള്ള, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, കുടുബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."