സി.എം.പി കൗണ്‍സിലറുടെ കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നഗരസഭാ യോഗം പ്രതിഷേധിച്ചു
ആരോപണവിധേയമായ സ്ഥലം പാടശേഖരമാണെന്ന ബി.ജെ.പിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ജയ്‌സിംഗ് കൗണ്‍സിലിനെ ബോധ്യപെടുത്തി
കുന്നംകുളം : ആനായക്കലില്‍ സി.എം.പി കൗണ്‍സിലര്‍ ജയ്‌സിംഗ് കൃഷ്ണന്റെ ആനായക്കലിലുളള കെട്ടിടത്തിനു നേരെയുണ്ടായ ആക്രമത്തില്‍ നഗരസഭയോഗം പ്രതിഷേധിച്ചു. ജയസിംഗ് കൃഷ്ണന്റെ ഉടമസ്ഥതയിലുളള രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് ബിവറേജിന് കെട്ടിടം നിര്‍മ്മിക്കുന്നു എന്നാരോപിച്ചാണ് ഇവിടെ നിര്‍മ്മാണത്തിലുണ്ടായിരുന്ന കെട്ടിടത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നാശനഷ്ടമുണ്ടാക്കിയത്.
തന്റെ സ്ഥലം എഫ്.എ.റ്റിയുടെ വളം ഗോഡൗണിന് വേണ്ടിയാണ് നല്‍കിയിരിക്കുന്നതെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ വൈരാഗ്യമാണ് ഇത്തരം ആരോപണങ്ങള്‍ക്കും സമരത്തിനും കാരണമെന്നും ജയ്‌സിംഗ് കൃഷ്ണന്‍ കൗണ്‍സിലിനെ അറിയിച്ചു. സംഭവ സ്ഥലത്ത് ബി.ജെ.പിയും കോണ്‍ഗ്രസ്സും കൊടി നാട്ടിയിട്ടുണ്ടെങ്കിലും ഇത് പ്രാദേശിക വികാരമാണെന്നും എന്നാല്‍ ഇത്തരം ആക്രമസംഭവങ്ങളെ അംഗീകരിക്കുന്നില്ലെന്നും സി.പി.എം കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പക്ഷെ ആനായക്കലില്‍ ബിവറേജ് തന്നെയാണ് വരുന്നതെന്നും സി.പി.എമ്മിന്റെ അറിവോടെയാണിതെന്നുമായിരുന്നു ബി.ജെ.പിയുടെ ആരോപണം. ആരോപണവിധേയമായ സ്ഥലം പാടശേഖരമാണെന്ന ബി.ജെ.പിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ജയ്‌സിംഗ് കൗണ്‍സിലിനെ ബോധ്യപെടുത്തി. ആനായക്കലില്‍ ജയ്‌സിംഗിന്റെ ഉടമസ്ഥതിയിലുള്ള സ്ഥലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ബിവറേജിന് വേണ്ടിയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം പ്രാദേശികമായി സമരം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ പി.എം സുരേഷ്, ബിജു സി ബേബി, കെ.കെ മുരളി, കെ.എ അസീസ്, സോമന്‍ചെറുകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."