തിരുവെങ്കിടം റെയില്‍വെ അടിപ്പാത: അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുമെന്ന് കലക്ടര്‍
ഗുരുവായൂര്‍: തിരുവെങ്കിടം റെയില്‍വെ അടിപ്പാതയുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എ. കൗശികന്‍ അറിയിച്ചു.
ഇന്നലെ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് കലക്ടര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയത്. റെയില്‍വെ പ്ലാറ്റ് ഫോം നീളം കൂട്ടിയതിനെ തുടര്‍ന്ന് പഴയ ഗുരുവായൂര്‍തിരുവെങ്കിടം റോഡ് അടച്ചു റെയില്‍വെ പ്ലാറ്റ്‌ഫോമിന് സമീപം അടച്ചു കെട്ടുകയായിരുന്നു. ഗുരുവായൂരില്‍ നിന്നും തിരുവെങ്കിടം, ഇരിങ്ങപ്പുറം മേഖലകളിലേക്ക് വളരെ എളുപ്പത്തില്‍ ചെന്നെത്താനുള്ള റോഡാണ് ഇതുമൂലം ഇല്ലാതായത്. ഈ റോഡ് ഇല്ലാതായപ്പോള്‍ പ്രമുഖ ക്ഷേത്രമായ തിരുവെങ്കിടം തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് ഗുരുവായൂരില്‍ നിന്നുളള ഭക്തര്‍ക്ക് വളഞ്ഞ വഴിയിലൂടെ പോവേണ്ട അവസ്ഥയും വന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പി.ഐ ലാസര്‍ മാസ്റ്റര്‍, ശശി വാറണാട്ട്, രവികുമാര്‍ കാഞ്ഞുള്ളി തുടങ്ങിയവര്‍ കലക്ടറെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."