ജില്ലയുടെ അഭിമാനമായി രാഹുല്‍ കേരള ക്രിക്കറ്റ് ടീമിലേക്ക്
അമ്പലപ്പുഴ: കേരള സീനിയര്‍ ക്രിക്കറ്റ് ടീമില്‍ തെരഞ്ഞെടുക്കപ്പെട്ട നീര്‍ക്കുന്നം സ്വദേശി ജില്ലയുടെ അഭിമാനമാകുന്നു.
നീണ്ട 25 വര്‍ഷത്തിനു ശേഷമാണ് കേരള സീനിയര്‍ ക്രിക്കറ്റ് ടീമില്‍ ജില്ലയുടെ പ്രാധാന്യം ഉറപ്പാക്കുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്ക്കുന്നംഗോപാല് നിവാസില്‍ പൊന്നന് രാജമല്ലി ദമ്പതികളുടെ മകന് രാഹുല്‍(25) ആണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.
സീനിയര്‍ ക്രിക്കറ്റ് ടീമില്‍ അംഗമായ രാഹുല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് മൈസൂരില്‍ നടത്തിയ മാച്ചില്‍ മുംബൈക്കെതിരേ 54 റണ്‍സ് നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിന്റെ പരിശീലകനായ ഡോവ് വാട്ട്മേറിന്റെ വലിയ പ്രതീക്ഷയാണ് ഈ യുവ കായിക താരം. 14ാം വയസില്‍ എസ്ഡി കോളജ് മൈതാനിയില്‍ ബി.സി.സി.ഐ ലെവന് ഒന്ന് പരിശീലകനായ രാജു ഹംസന്റെ പരിശീലനത്തില്‍ ക്രിക്കറ്റ് കളി ആരംഭിച്ച രാഹുല്‍ ഇതിനകം അണ്ടര്‍ 15, 19, 23, 25 വിഭാഗങ്ങളില്‍ സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
അജിങ്ക്യ രഹാനയെ ഏറെ ഇഷ്ടപ്പെടുന്ന രാഹുല്‍ മികച്ച ബാറ്റ്മാനായി കേരളത്തിന്റെ അഭിമാനമായി മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പുന്നപ്ര കോളജില്‍ എം ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് രാഹുല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."