കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ എം.എല്‍.എയുടെ പ്രതികാര നടപടിയെന്ന് ആരോപണം
വടക്കാഞ്ചേരി : ദേശമംഗലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചേലക്കര എം.എല്‍.എ യു.ആര് പ്രദീപിന്റെ നേതൃത്വത്തില്‍ പ്രതികാര നടപടികള്‍ കൈകൊള്ളുകയാണെന്നും, കള്ള കേസില്‍ കുടുക്കുകയാണെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കൊണ്ടയൂരിലെ ഐ.എന്‍.ടി.യു.സി ഓഫീസ് പൊളിയ്ക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തിയത് എം.എല്‍.എ യുടെ ഇടപെടല്‍ മൂലമാണ്. വ്യക്തമായ രാഷ്ട്രീയ ഇടപെടലാണ് ഇതിന് പിന്നില്‍. 1987 മുതല്‍ ഐ.എന്‍.ടി.യു.സി യ്ക്ക് ഇവിടെ ഒഫീസുണ്ട്. നവീകരണത്തിന് തയ്യാറെടുക്കുമ്പോള്‍ പൊളിയ്ക്കാനെത്തിയത് അംഗീകരിയ്ക്കാനാവില്ല.
ഇതിനെ ചെറുത്ത നേതാക്കളെ കള്ള കേസില്‍ കുടുക്കാനാണ് ശ്രമം. ഇത് അംഗീകരിച്ച് കൊടുക്കാനാവില്ല.
എം.എല്‍.എ യുടെ നടപടി ജനകീയ പങ്കാളിത്തതോടെ ചെറുത്ത് തോല്പ്പിയ്ക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ചെറുതുരുത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഷെഹീര്‍ ദേശമംഗലം, പി.ഐ ഷാനവാസ്, കെ. പ്രേമന്, മുഹമ്മദ് കുട്ടി മാസ്റ്റര്‍, മുസ്തഫ തലശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."