വെള്ളറക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫിസില്‍ ജീവനക്കാരില്ലാത്തത് ജനങ്ങളെ വലക്കുന്നു
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വെള്ളറക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫിസില്‍ മതിയായ ജീവനക്കാരില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു.
കടങ്ങോട്, വെള്ളറക്കാട്, ചിറമനേങ്ങാട് ഗ്രൂപ്പ് വില്ലേജ് ഓഫീല്‍ കണക്കനുസരിച്ച് ചുരുങ്ങിയത് ഏഴ് ജീവനക്കാര്‍ വേണം.എന്നാല്‍ അഞ്ചുപേര്‍ മാത്രമാണ് ഇവിടെ സേവനത്തിന് ഉള്ളത്. ഇതില്‍ വില്ലേജ് ഓഫിസര്‍ ഉള്‍പ്പടെ നാലുപേരും അവധിയിലാണ്. വില്ലേജ് ഓഫിസിനു കീഴില്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന ഭൂമികളുടെ പോക്കുവരവ് നടത്തിയിട്ട് ഏഴ് മാസത്തിലധികമായി.
കൂടാതെ നികുതി അടയ്ക്കുന്നതിനും വിദ്യാഭ്യാസം,വിവാഹം, ഭവന നിര്‍മാണം എന്നിവക്ക് വായ്പയെടുക്കുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാക്കുന്നത്തിനും എത്തുന്നവരും ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും മതിയായ ജീവനക്കാരെ നിയമിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
അതേ സമയം മറ്റൊരു വില്ലേജിലെ അസിസ്റ്റന്റ് ഓഫിസറെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായിയെത്തന്ന പൊതുജനങ്ങളോടും ജനപ്രതിനിധികളോടും വില്ലേജ് ഓഫീസര്‍ ധിക്കാരത്തോടെയാണ് പെരുമാറുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട് . രേഖകള്‍ ലഭ്യമാക്കുന്നതില്‍ ഓഫിസര്‍ അനാവശ്യമായ കാലതാമസം വരുത്തുകയാണെന്നും ജനങ്ങളെയും ജനപ്രതിനിധികളേയും ആക്ഷേപിക്കുന്ന സമീപനമാണ് വില്ലേജ് ഓഫിസര്‍ കൈകൊള്ളുന്നതെന്നും കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ ആരോപിച്ചു.
ഇതിനെതിരെ തഹസില്‍ദാര്‍ക്ക് പരാതി നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."