ബൈപാസ് അടിയന്തരമായി കമ്മിഷന്‍ ചെയ്യണം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: ദേശീയപാത ബൈപാസ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിച്ച് കമ്മിഷന്‍ ചെയ്യണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ദേശീയപാതയുടെ പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടും കമ്മിഷന്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കും. കൊല്ലം നഗരത്തിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപാസ് എത്രയും പെട്ടെന്ന് കമ്മിഷന്‍ ചെയ്യേണ്ടത് അനിവാര്യമാണ്. സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ നിസാര കാരണങ്ങള്‍ പറഞ്ഞാണ് നിര്‍വഹണ അധികാരികള്‍ കമ്മിഷനിങ്ങിനു വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാത്തത്.
2017 നവംബര്‍ 25ന് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ദേശീയപാത അധികാരികള്‍ കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി 2018 ഓഗസ്റ്റ് 22 വരെ ദീര്‍ഘിപ്പിച്ചു. കരാര്‍ തുക 277.24 കോടിയില്‍ നിന്നും 352 കോടിയായി വര്‍ധിപ്പിച്ചു. നീട്ടിക്കൊടുത്ത കാലാവധിക്കുള്ളില്‍പ്പോലും പണി പൂര്‍ത്തീകരിച്ചില്ല. ദേശീയപാതയുടെ പ്രധാന പണികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ പാത ഉദ്ഘാടനം ചെയ്ത് കമ്മിഷന്‍ ചെയ്യുന്നതിനു പകരം യുക്തിബലമില്ലാത്ത കാരണങ്ങളുടെ പേരില്‍ പാതയുടെ കമ്മിഷനിങ് വൈകിപ്പിക്കുന്നുവെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."