ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇന്നും നാളെയും നാക് പരിശോധന
കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ മൂന്നാംഘട്ട അക്രഡിറ്റേഷനുവേണ്ടി നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ വിദഗ്ധ സംഘം ഇന്നും നാളെയും കോളജില്‍ സന്ദര്‍ശനം നടത്തും.
ഉത്തരാഖണ്ഡിലെ ഹേമാവതി നന്ദന്‍ ബഹുഗുണ ഗഹ്‌വാള്‍ യൂനിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറായ പ്രൊഫ. എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ് നാക് സംഘത്തിലുള്ളത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ കോളജിന്റെ സൗകര്യങ്ങളും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, പൂര്‍വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.
സംഘത്തിന്റെ സന്ദര്‍ശനത്തിലൂടെ നാകിന്റെ ഉയര്‍ന്ന ഗ്രേഡാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എ ശിവരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാക് അക്രഡിറ്റേഷനു വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് കോളജില്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
12 ബിരുദവിഭാഗങ്ങളും ഏഴ് ബിരുദാനന്തര ബിരുദവിഭാഗങ്ങളുമുള്ള കോളജില്‍ ഹിന്ദി, ഫിസിക്‌സ് വിഭാഗങ്ങളില്‍ നിലവില്‍ ഗവേഷണകേന്ദ്രങ്ങളുണ്ട്. മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗങ്ങള്‍കൂടി അക്രഡിറ്റേഷന് മുന്നോടിയായി ഗവേഷണ വിഭാഗങ്ങളായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 12 കോടിയോളം രൂപ മുടക്കില്‍ അഞ്ച് നിലകളുള്ള പുതിയ അക്കാദമിക് ബ്ലോക്ക്, എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതിയ പ്രവേശനകവാടം, അനുബന്ധ റോഡുകള്‍ എന്നിവയും തയാറായി വരുന്നു. സംസ്ഥാനത്തെ മികച്ച എന്‍.എസ്.എസ് വളണ്ടിയറും കോ ഓര്‍ഡിനേറ്ററും ആര്‍ട്‌സ് കോളജില്‍ നിന്നുള്ളവരാണ്. വാര്‍ത്താസമ്മേളനത്തില്‍ നാക് കോ ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ അബ്ദുല്‍ ഗഫൂര്‍, ഐ.ക്യു.എ.സി മെംബര്‍ ഡോ. സി.ജെ ജോര്‍ജ്, പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി എം. സത്യന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."