കേരളത്തില്‍ അവാര്‍ഡ് ചിത്രങ്ങള്‍ ശാപമായി മാറുന്നു: സുരഭി
കോഴിക്കോട്: കേരളത്തില്‍ അവാര്‍ഡ് ചിത്രങ്ങള്‍ ശാപമായി മാറുന്നുവെന്ന് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി. കോഴിക്കോട് ടൗണ്‍ ഹാളില്‍ അറേബ്യന്‍ ഫ്രെയിംസ് ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അഭിനന്ദനമറിയിക്കുന്നരെങ്കിലും സിനിമ കണ്ടാല്‍ അതു വലിയ വിജയമായിരിക്കും. എന്നാല്‍ പുരസ്‌കാര ചിത്രങ്ങല്‍ എന്ന ഗണത്തിലേക്ക് തള്ളി ഇത്തരം സിനിമകളെ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും സുരഭി പറഞ്ഞു.
സംവിധായകന്‍ സലീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ചലച്ചിത്ര താരങ്ങളായ ആകാശ്, ദിവ്യപ്രഭ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്‍ സംസാരിച്ചു.
കൊച്ചിന്‍ മെട്രോ ഷോര്‍ട് ഫിലിം ഫെസ്റ്റ് യു.എ.ഇ ചാപ്റ്റര്‍, നോര്‍ക്ക, സാംസ്‌കാരിക വകുപ്പ്, ടൂറിസം വകുപ്പ്, ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."