HOME
DETAILS
MAL
ശബരിമലയില്‍ യതീഷ്ചന്ദ്ര അപമര്യാദയായി പെരുമാറി; ലോക്സഭയില്‍ അവകാശലംഘന നോട്ടിസ്
backup
December 19 2018 | 08:12 AM
ന്യൂഡല്‍ഹി: എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ലോക്സഭയില്‍ അവകാശലംഘനത്തിന് നോട്ടിസ് നല്കി. ലോക്സഭയില്‍ ശബരിമല വിഷയം ഉന്നയിക്കവെയാണ് ദര്‍ശനത്തിനെത്തിയപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ടിസ് നല്‍കിയത്. നോട്ടിസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.
ലോക്സഭാംഗത്തോട് പെരുമാറേണ്ട രീതിയിലല്ല ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എസ്.പി യതീഷ്ചന്ദ്ര പെരുമാറിയതെന്നും തന്നെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും പൊന്‍ രാധാകൃഷ്ണന് ആരോപിച്ചു.
എസ്.പി തന്നോട് ധിക്കാരത്തോടെയാണ് പെരുമാറിയത്. കേന്ദ്രമന്ത്രിയെന്ന ബഹുമാനം തനിക്ക് തന്നില്ല എന്നും പൊന്‍ രാധാകൃഷ്ണന് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."