'എയര്‍ ഇന്ത്യ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണം'
കോഴിക്കോട്: എയര്‍ ഇന്ത്യയുടെ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴസ് പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. വിമാനത്താവളത്തില്‍നിന്നു വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നത് നിരോധിച്ചിരിക്കെ അതിനെ മറികടക്കാന്‍ എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിവുള്ള ചെറിയവിമാനങ്ങളില്‍പ്പെട്ട എയര്‍ബസ് എ 320 നിയോ വിമാനങ്ങള്‍ക്ക് സാധിക്കുന്നതാണ്. പക്ഷേ എയര്‍ ഇന്ത്യക്ക് മൂന്നു എയര്‍ ബസ് എ 320 നിയോ വിമാനങ്ങള്‍ ലഭ്യമായിട്ടും അവയെ കോഴിക്കോട്ടേക്ക് ഉപയോഗപ്പെടുത്താത്തതില്‍. യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് പി.വി നിധീഷിന്റെ അധ്യക്ഷനായി. പി.വി ഗംഗാധരന്‍, സി.പി കുഞ്ഞഹമ്മദ്, എം. നിത്യാനന്ദ് കാമത്ത്, എം. ഖാലിദ്, എ. ശ്യാംസുന്ദര്‍, കെ.വി ഹസീബ് അഹമ്മദ്, മെഹറൂഫ് മണലൊടി, അഡ്വ. പി.ജി അനൂപ് നാരായണന്‍, സി.കെ അബ്ദുറഊഫ്, എം.പി.എം മുബഷിര്‍, കെ.പി അബൂബക്കര്‍, സി.എ.സി മോഹന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."