13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി: മന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായിയെന്ന് മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു.
ടി.ടി.പി, ടി.സി.സി, ടെല്‍ക്, ട്രാക്കോ കേബിള്‍സ്, എസ്.ഐ.എഫ്.എല്‍ എന്നീ സ്ഥാപനങ്ങളാണ് ലാഭത്തിലായത്. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് ചുരുങ്ങിയത് 50 ഏക്കര്‍ ഭൂമി ആവശ്യമാണെന്ന വ്യവസ്ഥ കൊണ്ടുവരുന്ന കാര്യം ആലോചനയിലാണ്.
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാന്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പദ്ധതി പ്രകാരം കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. കേരളത്തെ സമ്പൂര്‍ണ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കാനുള്ള ഫലപ്രദവും ക്രിയാത്മകവുമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കീഴില്‍ 1929.02 കോടി രൂപ മൂലധനനിക്ഷേപമുള്ള 75,503 പേര്‍ക്ക് ജോലി കൊടുക്കുന്ന 18,786 വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ വ്യവസായ പാര്‍ക്കുകളില്‍ 3458.54 ലക്ഷം രൂപയുടെ നിക്ഷേപത്തോടെ 15 വ്യവസായ സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് പി.കെ ബഷീര്‍, പി.വി ഇബ്രാഹിം, പി.ബി അബ്ദുല്‍ റസാഖ്, അബ്ദുള്‍ ഹമീദ് എന്നിവരെ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."