HOME
DETAILS
MAL
ആര്.എസ്.എസ് ആക്രമണം: രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍
backup
August 09 2017 | 01:08 AM
തിരുവനന്തപുരം: ആര്.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാരിന്റെ കാലത്ത് 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേ രണ്ടും ഗുണ്ടാ സംഘങ്ങള്‍ക്കെതിരേ 44ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ക്വട്ടേഷന്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല.
ഗുണ്ടാ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ക്വട്ടേഷന്‍ കേസുകളില്‍ 22 പേരും ഗുണ്ടാ കേസുകളില്‍ 198 പേരും അറസ്റ്റിലായിട്ടുണ്ട്.
ഐ.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 42 പേര് സംസ്ഥാനത്തുനിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഹവാലയുമായി ബന്ധപ്പെട്ട് ഒന്‍പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."