സ്വാശ്രയവിഷയം മുഖ്യമന്ത്രി പരിശോധിക്കണം: ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്താന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ടും നാലുമാസം നീട്ടികൊണ്ടുപോയതിന് കാരണമെന്തെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. പ്രവേശനം നീട്ടിക്കൊണ്ടുപോയ സര്‍ക്കാര്‍ കുട്ടികളുടെ ഭാവി പന്താടുകയാണെന്ന് അടിയന്തര പ്രമേയ നോട്ടിസിനെ അനുകൂലിച്ച പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മാനേജ്‌മെന്റുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ തന്നെ അവസരമൊരുക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റി മാനേജ്‌മെന്റുകളുടെ കണക്കുകള്‍ പരിശോധിച്ച് ഫീസ് നിശ്ചയിക്കുന്നതിനുപകരം താല്‍കാലിക ഫീസ് നിശ്ചയിച്ചു. ഇതിലൂടെ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ മാനേജ്‌മെന്റിന് സൗകര്യമൊരുക്കുകയായിരുന്നു സര്‍ക്കാര്‍.
ആരോഗ്യവകുപ്പ് മന്ത്രി ശൈലജയില്‍ നിന്ന് മാറ്റി മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ മുഖ്യമന്ത്രി തയാറാവണം. പാരാമെഡിക്കല്‍ കോഴ്‌സുകളുടെ പ്രവേശനത്തിന് എന്തു നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ചും രൂപരേഖയായിട്ടില്ല. 30,000ത്തോളം പേരാണ് അപേക്ഷിച്ചിട്ടുള്ളത്. പ്രവേശന കമ്മിഷണറുടെ ഓഫിസില്‍ ഫോണ്‍ എടുക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."