HOME
DETAILS

കൊപ്രയുടെ താങ്ങുവില ഉയര്‍ത്തണമെന്ന് കേരളം

  
backup
August 09 2017 | 01:08 AM

%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d


തിരുവനന്തപുരം: കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 9,725 രൂപയായി ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര കാര്‍ഷിക ഉല്‍പന്ന വിലനിര്‍ണയ സമിതിയോട് ആവശ്യപ്പെട്ടു.
സമിതിയുമായി നടത്തിയ ആദ്യ ചര്‍ച്ചയിലാണ് കേരളം ഇക്കാര്യം ഉന്നയിച്ചത്. കേരളത്തില്‍ നാളികേര ഉല്‍പാദനം വളരെ കുറവാണെന്നും ഈ സാഹചര്യത്തില്‍ നാളികേരത്തെ പ്രധാന വിളയായി പരിഗണിച്ചുകൊണ്ട് താങ്ങുവില ഉയര്‍ത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊട്ടത്തേങ്ങയുടെ താങ്ങുവില 10,700 രൂപയാക്കാനും പച്ചത്തേങ്ങയുടെത് ക്വിന്റലിന് 2,950 രൂപയാക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കേരളത്തിലെ നാളികേര ഉല്‍പാദന തളര്‍ച്ച പരിഹരിക്കാന്‍ 10 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന വിപുലമായ നാളികേര വികസന പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് അഞ്ചുവര്‍ഷം വീതമുള്ള രണ്ടുഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
നാളികേര വികസനം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നതിന് നാളികേര ഏകോപന കമ്മിറ്റി രൂപീകരിച്ച് ഈ മാസം ഉത്തരവിറങ്ങും. നാളികേരത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കാന്‍ ആദ്യത്തെ അഗ്രോപാര്‍ക്ക് കോഴിക്കോട്ട് സ്ഥാപിക്കും. ഇതിനായി വിശദമായ പദ്ധതി രൂപരേഖ തയാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നാളികേര കര്‍ഷകര്‍ക്ക് ഉല്‍പന്നത്തിന് മികച്ച വില ലഭിക്കേണ്ടതുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. വി.പി ശര്‍മ്മ പറഞ്ഞു. വെളിച്ചെണ്ണയ്ക്കുപുറമെ മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കുന്നതിന് പ്രാധാന്യം നല്‍കണം.
ഇവയ്ക്ക് അഭ്യന്തര വിപണിക്കുപുറമെ വിദേശ വിപണിയും കണ്ടെത്താനാവും. അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായം കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തില്‍നിന്ന് കേരളം തേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കാര്‍ഷികോല്‍പാദന ഡയറക്ടര്‍ ടിക്കാറാം മീണ, കൃഷിവകുപ്പ് ഡയറക്ടര്‍ എ.എം സുനില്‍കുമാര്‍, സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ് സെക്രട്ടറി പി. സുബ്രഹ്മണ്യം, കേരഫെഡ് ചെയര്‍മാന്‍ ജെ. വേണുഗോപാലന്‍ നായര്‍, എം.ഡി എന്‍. രവികുമാര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago