ഉത്തരവാദികള്‍ 'കപ്പലോടിക്കാനറിയാത്ത' തന്നെ നിയമിച്ചവര്‍: ജേക്കബ് തോമസ്
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ മറുപടി പറയേണ്ടതു താനല്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. കപ്പലോടിക്കാന്‍ അറിയാത്ത തന്നെ കപ്പലോടിക്കാന്‍ നിയമിച്ചവരാണ് ഉത്തരവാദികള്‍. വി.എസ് അച്യുതാനന്ദന്സര്ക്കാരിലെ ചുമതലപ്പെട്ടവരാണ് ഉത്തരം നല്‍കേണ്ടത്.
വി.എസും വകുപ്പുമന്ത്രിയും ഉത്തരം പറയണം. വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നതിനാലാണ് തനിക്കെതിരേ ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാരാണ് ഉത്തരവാദി. സര്‍ക്കാര്‍ കല്ലിട്ട കെട്ടിടം പണിയുക മാത്രമാണു തന്റെ ജോലി. കല്ലിട്ടത് അന്നത്തെ മുഖ്യമന്ത്രിയാണ്. മന്ത്രിയും സര്‍ക്കാരും പറഞ്ഞത് അനുസരിക്കുക മാത്രമാണു താന്‍ ചെയ്തത്.
സത്യം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് സത്യമറിയാം. സി.എ.ജി റിപ്പോര്‍ട്ട് അംഗീകരിച്ച തുറമുഖ വകുപ്പ് ഉദ്യോഗസ്ഥന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."