'മാഡം' കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി
കുന്നംകുളം: നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടതായി പ്രചരിച്ച 'മാഡം' കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. 'മാഡ'ത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കില്ല. ജയിലില്‍ കഴിയുന്ന വി.ഐ.പി പറഞ്ഞില്ലെങ്കില്‍ ഈ മാസം 16നുള്ളില്‍ വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു.
ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുനി. ചൊവ്വന്നൂര്‍ സ്വദേശി എബിന്റെ ബൈക്ക് പെങ്ങളുടെ വിവാഹത്തിനെന്നുപറഞ്ഞ് കൊണ്ടുപോയി തിരിച്ചുനല്‍കാതെ മറിച്ചുവില്‍ക്കുകയായിരുന്നു. പച്ചക്കറി ലോറിയിലെ ഡ്രൈവറായിരുന്ന എബിനുമായി എറണാകുളത്തുവച്ചുണ്ടായ സൗഹൃദമാണ് ബൈക്ക് നല്കാന് കാരണമായത്. പിന്നീട് ബൈക്ക് തിരിച്ചുകിട്ടാതായതോടെ എബിന് കുന്നംകുളം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെ 11ഓടെ കോടതിയിലെത്തിച്ച സുനിയെ അരമണിക്കൂറിനുള്ളില്‍ തിരിച്ചുകൊണ്ടുപോയി. കേസിലെ വിസ്താരം ഈ മാസം 25ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."