HOME
DETAILS

ജി.എസ്.ടി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് ചില സാധനങ്ങളുടെ നികുതി കുറയ്ക്കാന്‍ കേരളം ആവശ്യപ്പെട്ടു: മന്ത്രി ഐസക്

  
backup
August 09 2017 | 01:08 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ac%e0%b5%8d%e0%b4%9c%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95


തിരുവനന്തപുരം: ചരക്കു സേവന നികുതി (ജി.എസ്.ടി) നിലവില്‍വന്നതോടെ ചില സാധനങ്ങള്‍ക്കു ചുമത്തിയ അധിക നികുതി കുറയ്ക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ മാസം ഒന്‍പതിനു നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമസഭയില്‍ ജി.എസ്.ടി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചക്കുള്ള മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.
ചെറുകിട ഉല്‍പാദന മേഖലയില്‍ ജി.എസ്.ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നേരത്തെ എക്‌സൈസ് ഡ്യൂട്ടി ഇല്ലാതിരുന്ന ഉല്‍പന്നങ്ങള്‍ക്കുപോലും ജി.എസ്.ടി പ്രകാരം കൂടിയ നികുതി വന്നിട്ടുണ്ട്. ജി.എസ്.ടി സംസ്ഥാനത്തിന്റെ അധികാരം കവരുന്നുണ്ടെന്ന് പ്രതിപക്ഷം പറയുന്നത് ശരിയാണ്. അതു ബോധ്യപ്പെട്ടുവരികയാണ്.
സാധനങ്ങള്‍ക്കു വില കൂടുന്നുവെന്നതും ശരിയാണ്. അതു നമ്മുടെ അനുഭവത്തിലുണ്ട്. ജി.എസ്.ടി നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം ഇതുപോലെ ആദ്യഘട്ടത്തില്‍ വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് ലോക്‌സഭ പാസാക്കിയതാണ് ജി.എസ്.ടി നിയമം. പിന്നീട് രാജ്യസഭയും പാസാക്കി. അതു സംസ്ഥാന സര്‍ക്കാരിനു നടപ്പാക്കാതിരിക്കാനാവില്ലെന്നും ഐസക് പറഞ്ഞു.
കേന്ദ്ര ജി.എസ്.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്താനും പിരിച്ചെടുക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. ഇതനുസരിച്ച് മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം ഒഴികെയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തതു പ്രകാരമുള്ള നിരക്കില്‍ ചരക്കു സേവന നികുതി ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടാകും. ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തയാള്‍ നല്‍കേണ്ട നികുതിയുടെ സ്വയം തിട്ടപ്പെടുത്തലിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. വ്യവസ്ഥകള്‍ പാലിക്കുന്നതു പരിശോധിക്കാനായി രജിസ്റ്റര്‍ ചെയ്തയാളുടെ ഓഡിറ്റ് നടത്തുകയും ചെയ്യാം. വീഴ്ച വരുത്തുന്നയാളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വില്‍ക്കുന്നത് തടഞ്ഞുവയ്ക്കുന്നത് ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു നികുതി കുടിശ്ശിക ഈടാക്കാം. ഉദ്യോഗസ്ഥര്‍ക്കു പരിശോധന, അന്വേഷണം, പിടിച്ചെടുക്കല്‍, അറസ്റ്റ് ചെയ്യല്‍ എന്നിവയ്ക്ക് അധികാരം നല്‍കുന്നതും പരാതി പരിശോധിക്കാന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതുമടക്കം നിരവധി വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബില്‍ സഭ വിശദമായ ചര്‍ച്ചയ്ക്കു ശഷം സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  22 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  22 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  22 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  22 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  22 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago