HOME
DETAILS
MAL
ഗുജറാത്തും ത്രിപുരയും കടമെഴുതിത്തള്ളി: മോദി ഇപ്പോഴും ഉറങ്ങുന്നുവെന്ന് രാഹുല്‍
backup
December 19 2018 | 19:12 PM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. ഗുജറാത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിലപാട് സ്വീകരിച്ചിട്ടും മോദി ഇപ്പോഴും ഉറങ്ങുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലും ഛത്തിസ്ഗഡിലും പുതിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്റെ മാതൃക പിന്തുടര്ന്ന് ഗുജറാത്ത് സര്‍ക്കാര്‍ പാവപ്പെട്ടവരുടെ വൈദ്യുതി കുടിശികയും ത്രിപുര സര്‍ക്കാര്‍ 600 കോടിയുടെ കാര്‍ഷിക കടങ്ങളും എഴുതി തള്ളി.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മോദി ഇതു കാണാതെ ഇപ്പോഴും ഉറങ്ങുകയാണെന്ന് രാഹുല്‍ പരിഹസിച്ചത്.
ഇരു സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകളെ ഉണര്‍ത്താന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടിവരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."