മ്യാന്മര്‍ സൈന്യവുമായി ബന്ധമുള്ള പേജുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു
യാങ്കോന്‍: മ്യാന്മര്‍ സൈന്യവുമായി ബന്ധമുള്ള നൂറുകണക്കിനു പേജുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു.
തെറ്റായ വിവരങ്ങള്‍ കൈമാറുന്നതിലും വിദ്വേഷ പ്രസംഗങ്ങളെ തടയുന്നതിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചു. 425 പേജുകള്‍, 17 ഗ്രൂപ്പുകള്‍, 135 അക്കൗണ്ടുകള്‍, 15 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ എന്നിവ നീക്കം ചെയ്തു.
സ്വാതന്ത്ര്യ വാര്‍ത്തകള്‍, സൗന്ദര്യം, ജീവിത ശൈലി, വിനോദം എന്നിവകള്‍ക്കായുള്ള പേജുകളാണ് നീക്കം ചെയ്തവയില്‍ ഭൂരിഭാഗവും. വാര്‍ത്താപേജുകള്‍ വിദ്വേഷകരമായ സന്ദേശങ്ങള്‍ നല്‍കുന്നവയാണ്.
ഈ പേജുകള്‍ മ്യാന്മര്‍ സൈന്യവുമായി രഹസ്യബന്ധം സ്ഥാപിക്കുന്നവയാണെന്ന് അധികൃര്‍ കണ്ടെത്തി.
റോഹിംഗ്യകള്‍ക്കെതിരേ മ്യാന്മറില്‍ ഓഗസ്റ്റില്‍ ആരംഭിച്ച ആക്രമണത്തിനു ശേഷം ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നുള്ള മൂന്നാമത്തെ നടപടിയാണിത്.
ആക്രമണത്തില്‍ പങ്കാളികളെന്ന് യു.എന്‍ അന്വേഷണ സംഘം വിലയിരുത്തിയ സന്ന്യാസിമാര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഫേസ്ബുക്കിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
റോഹിംഗ്യകള്‍ക്കതെിരേയുള്ള അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു.
ഫേസ്ബുക്കിനെതിരേയുള്ള ദുഷ്‌പേര് മാറ്റാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. മ്യാന്മര്‍ ഭാഷകളെ നിരീക്ഷിക്കാനായി 100 തൊഴിലാളികളെ ഫേസ്ബുക്ക് നിയമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."