കനേഡിയന്‍ പൗരന്‍ ചൈനയില്‍ പിടിയില്‍
ബെയ്ജിങ്: ഹുവായി മേധാവിയുടെ അറസ്റ്റിന് പിന്നാലെ വഷളായ കാനഡയുമായുള്ള ബന്ധം കൂടുതല്‍ വിള്ളലിലേക്ക്. മൂന്നാമത്തെ പൗരനെ കൂടി ചൈന പിടികൂടിയിട്ടുണ്ടെന്ന് കാനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ചുള്ള വിവരം ലഭിച്ചെന്ന് കാനഡ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയാറാവാത്ത കാനഡ ഹുവായി മേധാവിയുടെ അറസ്റ്റുമായി ഇതിനു ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമാക്കിയില്ല. എന്നാല്‍ കനേഡിയന്‍ പൗരനെ തടവിലിട്ടത് സംബന്ധിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.
നേരത്തെ രണ്ടു കാനഡക്കാരെ പിടികൂടിയത് ഹുവായി മേധാവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണെന്ന് സംശയമുണ്ട്. എന്നാല്‍, ഇവര്‍ക്കെതിരേയുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ ഇരു രാജ്യങ്ങളും തയാറായിട്ടില്ല. കനേഡിയന്‍ നയതന്ത്രജ്ഞനായ മൈക്കല്‍ കോവ്രിഗ്, ചൈന അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി മൈക്കല്‍ സ്‌പേവര്‍ എന്നിവരെയാണ് ഡിസംബര്‍ പത്തിന് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."