HOME
DETAILS

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം; ഹരിയാനയില്‍ ബി.ജെ.പി സമ്മര്‍ദത്തില്‍

  
backup
August 09 2017 | 01:08 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa-2



ചണ്ഡിഗഡ്: ഹരിയാനയില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫിസറുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ഹരിയാനയിലെ ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ഭരാലയുടെ മകന്‍ വികാസ് ഭരാലയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
തന്നെ വേട്ടയാടിയതിന്റെ പേരില്‍ സമൂഹ മധ്യത്തില്‍ നിന്ന് മുഖംമറച്ച് നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി വര്‍ണിക കുണ്ഡു രംഗത്തെത്തിയതോടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും പാര്‍ട്ടിയും കടുത്ത സമ്മര്‍ദ്ദത്തിലായത്. ഞാനെന്തിന് മുഖം മറയ്ക്കണം. അക്രമത്തെ താന്‍ അതിജീവിച്ചിരിക്കുകയാണ്. അതുകൊണ്ട് താന്‍ ഒളിച്ചിരിക്കേണ്ട ആവശ്യമില്ലെന്ന് യുവതി പറഞ്ഞു.
ഹരിയാന ടൂറിസം വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വരീന്ദര്‍ സിങ് കുണ്ഡുവിന്റെ മകളാണ് വര്‍ണിക. യുവതി കാറില്‍ ഒറ്റക്ക് വീട്ടിലേക്ക് പോകുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ മകന്‍ വികാസും കൂട്ടുകാരനും ചേര്‍ന്ന് പിന്തുടര്‍ന്നത്.
അതിനിടയില്‍ സംഭവം വിവാദമായിട്ടും പ്രതികരിക്കാതിരുന്ന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ഭരാല ഇന്നലെ പ്രതികരണവുമായി രംഗത്തെത്തി. മകന്റെ പേരിലുള്ള കുറ്റം ഇല്ലാതാക്കാന്‍ പൊലിസില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. വര്‍ണികക്ക് നീതി കിട്ടണമെന്നതാണ് ആവശ്യം. തന്റെ മകന്‍ വികാസിനും സുഹൃത്ത് ആഷിഷിനും എതിരായ കേസില്‍ ഒരുതരത്തിലും ഇടപെടില്ല. വര്‍ണിക തന്റെ മകളെപ്പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാല് ദിവസമായി ബി.ജെ.പി അധ്യക്ഷന്‍ മകന്റെ പേരിലുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അകല്‍ച്ചപാലിക്കുകയായിരുന്നു. ഇതിനിടയില്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ബി.ജെ.പി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടി എം.പി ആവശ്യപ്പെട്ടിരുന്നു.
കടുത്ത സമ്മര്‍ദമാണ് ബി.ജെ.പി അധ്യക്ഷന്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വരാന്‍ ഇടയാക്കിയത്. അതിനിടയില്‍ മകന്‍ ഒരു കുറ്റം ചെയ്തതിന്റെ പേരില്‍ പിതാവ് എന്ത് തെറ്റാണ് ചെയ്തതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ചോദിച്ചു.
അതേസമയം സമാനമായ സംഭവം മുംബൈയിലും ഉണ്ടായി. തന്റെ രണ്ട് കുട്ടികളുമായി വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെയാണ് യുവാവ് പിന്തുടര്‍ന്നത്. സംഭവത്തില്‍ ഐ.ടി എന്‍ജിനീയറായ നിതിന്‍ ശര്‍മയെ പൊലിസ് അറസ്റ്റ് ചെയ്തു.
ഫാഷന്‍ ഡിസൈനറായ അതിദി നാഗ്‌പോള്‍ എന്ന യുവതിയെയാണ് നിതിന്‍ പിന്തുടര്‍ന്നത്. വീട്ടിലെത്തിയിട്ടും ഇയാള്‍ തന്റെ വീടിന് പുറത്ത് കാത്തു നിന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരനെ വിളിച്ച് വിവരം അറിയിച്ചു. അയാളുടെ മൊബൈല്‍ ഫോണില്‍ യുവാവിന്റെ ഫോട്ടോ എടുത്ത് പൊലിസിന് നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  13 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  13 days ago