HOME
DETAILS

പള്ളിക്കലിലെ പകല്‍ വീടിന് താഴിട്ടിട്ട് വര്‍ഷങ്ങള്‍; തുറക്കണമെന്നാവശ്യം ശക്തം

  
backup
December 20 2018 | 02:12 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8

കല്ലമ്പലം: പള്ളിക്കല്‍ പഞ്ചായത്തില്‍ വയോധികരടെ ക്ഷേമത്തിനായി നിര്‍മിച്ച പകല്‍ വീടിന് താഴ്‌വീണിട്ട് വര്‍ഷങ്ങളായി.
ഇതുവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഉപയോഗശൂന്യമായ കെട്ടിടം ആര്‍ക്കും വേണ്ടാതെ ജീര്‍ണിച്ച് കിടക്കുകയാണ്.
2000-2005 വര്‍ഷത്തില്‍ പഞ്ചായത്ത് തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. കുറച്ച് ദിവസം മാത്രം പ്രവര്‍ത്തിച്ചെങ്കിലും മേല്‍നോട്ടത്തിന്റെ അഭാവത്തില്‍ വൃദ്ധസദനം പ്രവര്‍ത്തനം നിലച്ചു.
60 വയസിനുമേല്‍ പ്രായമുള്ള വയോധികര്‍ക്ക് ആശയവിനിമയം, ചര്‍ച്ചകള്‍, ആരോഗ്യ സംബന്ധമായ പരിപാടികള്‍ സംഘടിപ്പിക്കാല്‍ എന്നിവ ഉദ്ദേശിച്ച് നിര്‍മിച്ചതാണ് കെട്ടിടം. പഞ്ചായത്തിലെ പി.എച്ച്.സിയുമായി സഹകരിച്ച് ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും പി.എച്ച്.സിക്ക് താല്‍പര്യമില്ലാതിരുന്നതിനാല്‍ അതും മുടങ്ങി. പള്ളിക്കല്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആദ്യകാലത്ത് വയോധികര്‍ വന്നുപോകുമെങ്കിലും പിന്നീട് മാര്‍ക്കറ്റില്‍ എത്തുന്നവരുടെയും വിശ്രമകേന്ദ്രമായി മാറി ഈ പകല്‍വീട്. പിന്നീടത് സാമൂഹിക വിരുദ്ധരുടെയും താവളമായതോടെ കെട്ടിടം അടച്ചിട്ടു.അടുക്കും ചിട്ടയോടും കൂടി ഇതിന്റെ പ്രവര്‍ത്തനം നടത്താന്‍ പഞ്ചായത്തിന് കവിയാതെവന്നതും ഇതിന് കാരണമായി. പിന്നീട് കുറച്ചുകാലം കുടുംബശ്രീ സി.ഡി.എസ് ഓഫിസായി പ്രവര്‍ത്തിച്ചിരുന്നു. എതിര്‍പ്പുകള്‍ വന്നതോടെ അതും അവസാനിച്ചു. ഇപ്പോള്‍ പൂര്‍ണമായും അടഞ്ഞ നിലയിലാണ്. എന്നാല്‍ പുതിയ ഭരണ സമിതി അധികാരമേറ്റതോടെ കെട്ടിടം വായനശാലയാക്കി പ്രവര്‍ത്തിപ്പിക്കാന്‍ ആലോചിച്ചെങ്കിലും അതും നടപ്പായില്ല. നശിച്ചു കിടക്കുന്ന കെട്ടിടത്തില്‍ അറ്റകുറ്റപണികള്‍ ചെയ്ത് വെള്ളവും വെളിച്ചവും ടെലിവിഷനും ദിനപത്രവും ലഭ്യമാക്കി വയോധികര്‍ക്ക് നിത്യേന ഒത്തുകൂടാനുള്ള പകല്‍ വീടാക്കി മാറ്റുകയോ, പഞ്ചായത്ത് തീരുമാനമെടുത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഏതെങ്കിലും പദ്ധതികള്‍ക്കായി കെട്ടിടം ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്നാവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  11 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  11 days ago