HOME
DETAILS
MAL
ബാങ്ക് ജീവനക്കാര്‍ക്ക് കന്നഡ ഭാഷ നിര്‍ബന്ധമാക്കി
backup
August 09 2017 | 02:08 AM
ബംഗളൂരു: കന്നഡ ഭാഷ ആറുമാസത്തിനകം പഠിക്കണമെന്ന് കര്‍ണാടകയിലെ ബാങ്ക് ജീവനക്കാര്‍ക്ക് കര്‍ണാടക വികസന അതോറിറ്റി(കെ.ഡി.എ)യുടെ നിര്‍ദേശം. ദേശസാല്‍കൃത, സ്വകാര്യ, ഗ്രാമീണ മേഖലയിലെ ബാങ്ക് ജീവനക്കാര്‍ക്കാണ് അതോറിറ്റി ഈ നിര്‍ദേശം നല്‍കിയത്.
കെ.ഡി.എ ചെയര്മാന് എസ്.ജി സിദ്ദരാമയ്യ പുറത്തിറക്കിയ സര്‍ക്കുലര്‍ ബാങ്കുകളുടെ റീജ്യനല്‍ മേധാവികള്‍ക്ക് അയച്ചിട്ടുണ്ട്. കന്നഡ സംസാരിക്കാന്‍ കഴിയാത്ത എല്ലാ ജീവനക്കാരും കന്നഡ ഭാഷ പഠിക്കണമെന്ന കാര്യം നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ഓരോ ബാങ്കും എല്ലാ ശാഖകളിലേക്കും അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."