മുത്വലാഖ് ബില്‍ പിന്‍വലിക്കണം: ലജ്‌നത്തുല്‍ മുഅല്ലിമീന്‍
കൊല്ലം: ഇന്ത്യയുടെ ബഹുസ്വരസംസ്‌കാരത്തെ അപകടപ്പെടുത്തുന്നതും സാമൂഹ്യ അന്തരീക്ഷം മലീമസ മാക്കുന്നതുമായ മുത്തലാഖ് ബില്ല് പിന്‍വലിക്കണമെന്ന് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലോകത്തിന്റെ നാനോത്മുഖമായ വളര്‍ച്ചക്ക് പരിസ്ഥിതിയാ കുന്ന അറബി ഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാതം ചെയ്തിട്ടുള്ള അറബിക് സര്‍വകലാശാല എത്രയും വേഗം സ്ഥാപിക്കണമെന്ന് കേരളാ സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായി. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈ.നവാബുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസ്സലീം മൗലവി, സക്കീര്‍ ഹുസൈന്‍ മന്നാനി കണക്കുകള്‍ അവതരിപ്പിച്ചു. ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തേവലക്കര അലിയാരുകുഞ്ഞ് മൗലവി ക്ഷേമനിധി, പെരുന്നാള്‍ അലവന്‍സ്, പ്രളയത്തില്‍ കെടുതി അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസവും വിതരണം ചെയ്തു.
വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ ഉമര്‍ മൗലവി, ലജനത്തുല്‍ മുഅല്ലിമീന്‍ വൈ. പ്രസിഡന്റ് എം.എം ബാവാ മൗലവി, സെക്രട്ടറമാരായ മാണിക്കല്‍ നിസാറുദ്ദീന്‍ മൗലവി പത്തനംതിട്ട സി.എച്ച് സൈനുദ്ദീന്‍ മൗലവി സംസാരിച്ചു. 59 മേഖലകളില്‍ നിന്ന് എത്തിയ പ്രതിനിധികള്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."