പുത്തന്‍തോപ്പ് പാലം ജനുവരിയില്‍ പൂര്‍ത്തിയാകും
കഴക്കൂട്ടം: 8.25 കോടി ചിലവഴിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി നിര്‍മാണം നടക്കുന്ന പുത്തന്‍തോപ്പ് പാലം ജനുവരി അവസാനത്തോടെ ഗതാഗതത്തിനായി തുറന്ന് കൊടുക്കും.
പാലത്തിന്റെയും അതേപോലെ ഇരു വഷങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 2015-16 പദ്ധതിയില്‍ പൊതുമാരാമത്തിന്റെ വിഹിതത്തില്‍ ഉള്‍പ്പെടുത്തി നബാഡിന്റെ സഹായത്തോടെ അപകട നിലയിലായിരുന്ന പാലം പൊളിച്ച് പണിയുന്നത്.
പാര്‍വതീ പുത്തനാറിനെ മറികടക്കുന്ന പാലം തീരദേശ ജലപാതയെ മുന്നില്‍ കണ്ട് കൊണ്ടു മതിയായ പൊക്കവും അതിനുസരിച്ചുള്ള വീതിയിലുമാണ് നിര്‍മാണം നടന്ന് വരുന്നത്. അപ്രോച്ച് റോഡുകളും ഇത് അനുസരിച്ചാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം ജൂലൈ പകുതിയോടെ പാലം ഗതാഗത യോഗ്യമാക്കണമെന്നായി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സംഭവിച്ച ചില തടസങ്ങള്‍ കാരണമാണ് കാലതാമസം നേരിട്ടത്. അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങളായിരുന്നു ഏറേയും.കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോര്‍മറും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുന്നതും അതേപോലെ സര്‍വിസ് റോഡ് കടന്ന് പോകുന്നിടത്ത കൈയേറ്റഭൂമി ഒഴിപ്പിക്കുക എന്നതുമായിരുന്നു ഏറെയും. ഇതെല്ലാം ഒഴിവാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ട് പോകുന്നു.അന്‍പത് വര്‍ഷത്തിന് പുറത്ത് പഴക്കമുള്ള പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് പാലം വഴിയുള്ള ഗതാഗതം മൂന്നര വര്‍ഷത്തോളമാണ് അടച്ചിട്ടത്. പാലം വഴിയുള്ള കാല്‍നട പോലും അപകടമായതോടെ ജനം സമരമുഖത്തേക്ക് ഇറങ്ങി തിരിച്ചു. പുത്തന്‍തോപ്പ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി, നാട്ടിലെ വിവിധ രാഷ്ട്രീയ സംഘടനകള്‍ അതേ പോലെ മറ്റ് സാസ്‌ക്കാരിക സംഘടനകളും സമരം ഏറ്റെടുത്തതോടെയാണ് സര്‍ക്കാര്‍ കണ്ണ് തുറന്നത്. സ്ഥലം എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ വി. ശശി പാലം പുനര്‍നിര്‍മിക്കണമെന്ന ആവിശ്യവുമായി ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പോരാടിയതോടെയാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്.
പാലം അപകടത്തിലായതോടെ ഒരു പ്രദേശത്തെ ആയിരങ്ങളുടെ ദൈനംദിന ആവശ്യങ്ങളാണ് താറുമാറായത്. കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയാണ് ഈ പ്രദേശത്ത് ഉള്ളവര്‍ വിവിധ ആവിശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നത്. തീരദേശത്ത് നിന്നും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുത്തന്‍തോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഈ പാലം അപകടത്തിലാവതോടെ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.നിലവില്‍ കാല്‍നടയായും ഇരു ചക്രവാഹനത്തിലും പാലം വഴി യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലായിട്ടുണ്ട്. പുതുവര്‍ഷ തുടക്കത്തില്‍ പാലം പൂര്‍ണമായും സഞ്ചാര യോഗ്യമാകുന്നതോടെ വര്‍ഷങ്ങളായുള്ള ജനങ്കളുടെ യാത്രാ ക്ലേഷത്തിന് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."