മോഷണ കേസ് പ്രതിയെ പിടികൂടി
കൊല്ലം: നിരവധി മോഷണ കേസിലെ പ്രതിയെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കടകംപള്ളി സ്വദേശി ജോസഫ് എന്ന വെട്ടുകാട് ജോസിനെയാണ്(55) പിടികൂടിയത്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവാണെന്ന് പൊലിസ് മനസിലാക്കിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിയുടെ ബാഗില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണ, പോക്കറ്റടി കേസുകളില്‍ പ്രതിയാണ്.
റെയില്‍വേ അഡിഷനല്‍ എസ്.ഐ നാസര്‍ കൂട്ടി, എ.എസ്.ഐ അയൂബ്, സി.പി.ഒ മാരായ അഭിലാഷ്, ഹരികൃഷ്ണന്, ആദിത്യന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."