കെട്ടുങ്ങല്‍ ബീച്ച് കഞ്ചാവ് മാഫിയയുടെ വരുതിയില്‍
പരപ്പനങ്ങാടി: ജില്ലയിലെ പ്രധാന തീരങ്ങളില്‍ ഒന്നായ പരപ്പനങ്ങാടി തീരത്തെ കെട്ടുങ്ങല്‍ കടപ്പുറം കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കൗമാരക്കാരെ മാത്രം കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ് വിതരണം വന്‍ തോതില്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്.
തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പതിനാറും പതിനെട്ടും പ്രായമുള്ള കുട്ടികള്‍ക്ക് പോലും കഞ്ചാവ് സുലഭമായി ലഭിക്കുന്നുണ്ട്. തൊട്ടടുത്ത നാടുകളില്‍നിന്നും റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രങ്ങളില്‍ നിന്നുമാണ് അധികവും ഇവിടേക്ക് കഞ്ചാവ് എത്തിച്ചേരുന്നതെന്നാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്.
കുട്ടികള്‍ വിവിധ പ്രദേശത്ത് നിന്നും കഞ്ചാവ് ഉപയോഗിക്കാനായി കെട്ടുങ്ങല്‍ പ്രദേശത്ത് വരുന്നതും വ്യാപകമായിട്ടുണ്ട്. മൊത്തമായി എത്തിച്ചേരുന്ന കഞ്ചാവ് ഇതിന്റെ ഇടനിലക്കാരന്‍ ചെറിയ പൊതികളായി വേര്‍തിരിച്ചു വന്‍ വിലയ്ക്കാണ് കൈമാറുന്നത്.
ഇത് ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നുമുണ്ട്. ലഹരിയിലേക്ക് വിദ്യാര്‍ഥികളെയും യുവാക്കളെയും ആകര്‍ഷിക്കുന്ന മാഫിയാ സംഘങ്ങള്‍ പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമാണ്. അടുത്ത ദിവസങ്ങളിലായി കഞ്ചാവ് വില്‍ക്കുന്ന പലരെയും എക്‌സൈസ് സംഘം പിടികൂടിയെങ്കിലും ജാമ്യത്തിനിറങ്ങി വീണ്ടും അവര്‍ ഇതിലേക്ക് തന്നെ എത്തിച്ചേരുകയാണ്.
തിരൂരങ്ങാടി താലൂക്ക് മദ്യനിരോധന സമിതി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റു പൊതുസ്ഥലങ്ങളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."