ജേക്കബ് സുമയ്ക്കെതിരേ വിശ്വാസ വോട്ടെടുപ്പ് നടന്നു
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്കെതിരേ വിശ്വാസ വോട്ടെടുപ്പ് നടന്നു. വോട്ടെടുപ്പിനു മുന്‍പ് ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അംഗങ്ങളും പ്രതിപക്ഷ കക്ഷികളും തമ്മില്‍ പാര്‍ലമെന്റില്‍ ഏറെനേരം വാഗ്വാദം നടന്നു. രഹസ്യ വോട്ടെടുപ്പാണ് ഇന്നലെ പാര്‍ലമെന്റില്‍ നടന്നത്.
നേരത്തെ ഏഴുതവണ അവിശ്വാസ പ്രമേയത്തില്‍നിന്ന് ജേക്കബ് സുമ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണ രഹസ്യ വോട്ടെടുപ്പായതിനാല്‍ എ.എന്‍.സി അംഗങ്ങള്‍ അദ്ദേഹത്തിനെതിരേ വോട്ട് ചെയ്യുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പ്രതീക്ഷിക്കുന്നത്. അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ എ.എന്‍.സിയുടെ ആകെ 249 വോട്ടര്‍മാരില്‍ 50 പേരെങ്കിലും സുമയ്ക്കെതിരേ വോട്ട് ചെയ്യേണ്ടതുണ്ട്. 1999ലെ കോടികളുടെ ആയുധക്കരാറുമായി ബന്ധപ്പെട്ട അഴിമതിയെ തുടര്‍ന്നുള്ള ആരോപണങ്ങളാണ് ജേക്കബ് സുമ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."