പാലത്തിങ്ങല്‍ പാലം പ്രവൃത്തി ഒക്ടോബറില്‍ പൂര്‍ത്തിയാക്കും
തിരൂരങ്ങാടി: നാടുകാണി-പരപ്പനങ്ങാടി പാതയുടെ ഭാഗമായി പാലത്തിങ്ങലില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി 2019 ഒക്ടോബറോടെ പൂര്‍ത്തിയാകുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികള്‍ക്കുമൊപ്പം പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നയായതിന് സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ പൈലിങ് നിര്‍മാണം തകൃതിയായി പുരോഗമിക്കുന്നുണ്ട്.പുതിയ പാലത്തിന് 12 മീറ്റര്‍ വീതിയും 100.40 മീറ്റര്‍ നീളവുമുണ്ടാകും. നാല് തൂണുകളിലായി മൂന്ന് സ്പാനോട് കൂടിയതാണ് പുതിയ പാലം. നടുവിലെ ആര്‍ച്ച് രൂപത്തിയുള്ള സ്പാനിന് 50 മീറ്ററും ഇരുകരക്കടുത്തുള്ള സ്പാനുകള്‍ക്ക് 25.2 മീറ്റര്‍ നീളവുമാണ് ഉണ്ടാകുക.
അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മരപ്പാലമുണ്ടായിരുന്ന ഭാഗത്താണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഇത് വഴി നാവിഗേഷന്‍ റൂട്ടുള്ളതിനാല്‍ നടുഭാഗം ഉയര്‍ത്തി ആര്‍ച്ച് രൂപത്തിലാണ് പാലം നിര്‍മിക്കുന്നത്. പള്ളിപ്പടിയിലെ പമ്പ് ഹൗസ് പരിസരത്ത് നിന്ന് തുടങ്ങി പാലത്തിങ്ങല്‍ അങ്ങാടിയിലെ മത്സ്യ വിപണന കേന്ദ്രത്തിന് മുന്നിലെത്തുന്നതാണ് പാലം.
പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസം പ്രവൃത്തിയുടെ വേഗത കുറക്കുന്നുണ്ടെന്ന് അധികൃതര്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പണം അടച്ചിട്ടും മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് ഇലക്ട്രിസ്റ്റി വിഭാഗവുമായി സംസാരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി സ്ഥിര സമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, എം.റഹീം, എം. മുഹമ്മദ് കുട്ടി മുന്‍ഷി, താപ്പി അബ്ദുള്ള കുട്ടി ഹാജി, സി.ടി നാസര്‍, സി. അബ്ദുറഹ്മാന്‍ കുട്ടി, പി.സി കുട്ടി, ടി.കെ നാസര്‍, കടവത്ത് സൈതവലി, ഊരാലുങ്ങല്‍ സൊസൈറ്റി ഡയറക്ടര്‍ എം. പത്മനാഭന്‍, എന്‍ജിനിയര്‍ എം. ഷാജി തുടങ്ങിയവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."