HOME
DETAILS

ട്രംപിന്റെ വിദേശനയത്തെ ചൊല്ലി തര്‍ക്കം

  
backup
August 09 2017 | 02:08 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9a


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശകാര്യ നയങ്ങളെ ചൊല്ലി മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. വിഷയത്തില്‍ ട്രംപിന്റെ രണ്ട് മുതിര്‍ന്ന സഹായികള്‍ക്കിടയില്‍ ഉടലെടുത്ത തര്‍ക്കം തെരുവിലേക്ക് നീങ്ങുകയാണ്. അതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മസ്റ്ററുടെ രാജി ആവശ്യപ്പെട്ട് ഒരു സംഘം റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി.
മക്മസ്റ്ററും ട്രംപിന്റെ മറ്റൊരു ഉപദേഷ്ടാവായ സ്റ്റീവ് ബാനണും തമ്മിലാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ബാനണുമായി ബന്ധമുള്ള വെബ്‌സൈറ്റും ചില റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഇറാന്‍ വിഷയത്തില്‍ ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. മക്മസ്റ്റര്‍ അനാവശ്യമായി ഇസ്‌റാഈലിനെ പിന്തുണക്കുകയാണെന്നും ഇറാനോട് വെറുതെ ശത്രുത പുലര്‍ത്തുകയാണെന്നുമായിരുന്നു സംഘത്തിന്റെ പ്രധാന വിമര്‍ശനം. 200 ദിവസം പൂര്‍ത്തിയാകാനിരിക്കുന്ന ട്രംപിന്റെ ഭരണകാലയളവില്‍ നിരവധി ഉദ്യോഗസ്ഥരെ പുറത്താക്കിയതിലും ഇവര്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ മക്മസ്റ്ററിനു പങ്കുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം.
ഇക്കാര്യത്തില്‍ അടുത്തിടെ നടന്ന വൈറ്റ്ഹൗസ് യോഗത്തില്‍ മക്മസ്റ്ററും സ്റ്റീവ് ബാനണും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നുമായി ബന്ധമുള്ളവരോ ബാനന്റെ അടുത്തയാളുകളോ ആയ മൂന്നു ദേശീയ സുരക്ഷാ ജീവനക്കാരെ മക്മസ്റ്റര്‍ പുറത്താക്കിയതും ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കി. എന്നാല്‍ തര്‍ക്കം ഇപ്പോള്‍ മറനീക്കി പുറത്തെത്തിയിരിക്കുകയാണ്.
'ഫയര്‍ മക്മസ്റ്റര്‍' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ മക്മസ്റ്ററെ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ കാംപയിനും നടക്കുന്നുണ്ട്. ട്രംപ് ഭരണകൂടത്തില്‍ കൂടുതല്‍ ശക്തമായ സ്വാധീനമുള്ളയാളാണ് മക്മസ്റ്റര്‍. എന്നാല്‍, ബാനണ്‍ ഉള്‍പ്പെടേയുള്ളവരോടും ട്രംപിന്റേത് അനുകൂലമായ നിലപാട് ആയതിനാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം എന്തു നിലപാടെടുക്കുമെന്ന കാര്യം വ്യക്തമല്ല.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago