കൊട്ടിയൂര്‍ പീഡനം: വിടുതല്‍ ഹരജിയില്‍ നാളെ വിധി
തലശ്ശേരി: തങ്ങളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന് പ്രതികള്‍ നല്കിയ ഹരജിയില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പ്രഖ്യാപിക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹരജിയിലും വ്യാഴാഴ്ച വിധി പ്രഖ്യാപിക്കും.
കേസിലെ മുഖ്യപ്രതി ഫാ.റോബിന് വടക്കുംചേരിയുടെ റിമാന്‍ഡ് കാലാവധി വ്യാഴാഴ്ച തീരുന്നതിനാല്‍ പ്രതിയെ നാളെ കോടതി മുന്‍പാകെ ഹാജരാക്കും.
കേസിലെ എട്ട് മുതല്‍ പത്തുവരെ പ്രതികളായ വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാ മന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് ഫാ.തോമസ് തേരകം, ശിശുക്ഷേമ സമിതി അംഗം സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവരാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."