HOME
DETAILS
MAL
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും: മന്ത്രി
backup
August 09 2017 | 02:08 AM
തിരുവനന്തപുരം: സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള 690 ലക്ഷം രൂപയുടെ പദ്ധതി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്തു നടപ്പിലാക്കുവാനായി 156.5 മെഗാവാട്ട് സ്ഥാപിതശേഷി വരുന്ന 16 പുതിയ ജലവൈദ്യുതി പദ്ധതികളും ആവിഷ്കരിച്ചിട്ടുള്ളതായി മുരളി പെരുനെല്ലി, രാജു എബ്രഹാം, എ. പ്രദീപ്കുമാര്‍, ബി.ഡി ദേവസി എന്നിവരെ മന്ത്രി അറിയിച്ചു. പെരുവണ്ണാമൂഴി, പഴശിസാഗര്‍, വടക്കേപ്പുഴ എക്സ്റ്റന്‍ഷന്‍, ചിന്നാര്‍, അപ്പര്‍ ചെങ്കുളം, ഒലിക്കല്‍, പൂവാറംതോട്, മാര്‍മ്മല, ചെമ്പുകടവ്-മൂന്ന്, മാങ്കുളം, പീച്ചാട്, വെസ്റ്റേണ്‍ കല്ലാര്‍, മരിപ്പുഴ, വാളാംതോട്, ആനക്കയം എന്നീ ജലവൈദ്യുതി പദ്ധതികളാണ് നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."