HOME
DETAILS

റേഷന്‍ കാര്‍ഡ്: അനര്‍ഹരെ കണ്ടെത്താന്‍ വിവിധ വകുപ്പുകളുടെ സഹായം തേടിയതായി മന്ത്രി

  
backup
August 09 2017 | 02:08 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%b0%e0%b5%86-2



തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകളുടെ പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്താന്‍ വിവിധ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. എ പ്രദീപ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അനര്‍ഹരായ നാലുചക്ര വാഹന ഉടമകളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. 1000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുള്ള വീട്ടുടമകളെ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും വിദേശ ജോലിയുള്ളവരുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ നിന്നും ഒരേക്കറിന് മേല്‍ ഭൂമിയുള്ളവരുടെ വിവരങ്ങള്‍ റവന്യൂ വകുപ്പില്‍ നിന്നും ശേഖരിക്കാനും നടപടിയെടുത്തിട്ടുണ്ട്.
റേഷന്‍ കാര്‍ഡുകളുടെ ഡേറ്റാബേസില്‍ ആധാര്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഏകദേശം 90 ശതമാനം ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഇതിനകം ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ കൃത്രിമ കാര്‍ഡുകള്‍ കണ്ടെത്തി ഒഴിവാക്കാനാവും.
മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവായി പോയിട്ടുള്ള അര്‍ഹതപ്പെട്ട പട്ടികജാതി കുടുംബങ്ങളെയും മത്സ്യതൊഴിലാളികള്‍, തോട്ടം, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളെയും പ്രത്യേക പരിഗണന നല്‍കി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനും നടപടി സ്വീകരിക്കും. മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവായി പോയിട്ടുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ ഉത്തരവ് പ്രകാരം റേഷന്‍ കാര്‍ഡില്‍ പ്രത്യേകം മുദ്ര പതിപ്പിച്ച് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരാതിക്കാരെ നേരില്‍ കേട്ടും ആവശ്യമായ കേസുകളില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ ഫീല്‍ഡ് തല പരിശോധന നടത്തിയും പരാതികള്‍ പൂര്‍ണമായും പരിഹരിക്കുമെന്നും മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago