ജാതീയതക്കെതിരേ ദലിത് സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം
പഴയങ്ങാടി: ജാതീയത വാണ കാലഘട്ടത്തില്‍ അതിനെ അതിജയിച്ച് വിജയം വരിച നേതാവാണ് എം. ചടയനെന്ന് മുസിലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി. 46-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി തിരിക്കുന്നതില്‍ സി.പി.എം മതില്‍ കെട്ടുകയാണ്. എല്ലാ മതിലുകളും തട്ടിമാറ്റിയാണ് സാമുഹ്യ പരിഷ്‌കര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരില്‍നിന്ന് സ്ത്രീകള്‍ക്ക് അനീതി മാത്രമാണ് കിട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.സി രാമന്‍ അധ്യക്ഷനായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം. മധുസൂദനന് ഉപഹാര സമര്‍പ്പണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി അനുസ്മരണം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മുഹമ്മദലി, എ.പി ബദറുദ്ദീന്‍, എസ്.കെ.പി സക്കരിയ്യ, ഗഫുര്‍ മാട്ടൂല്‍, മഹമൂദ് വാടിക്കല്‍, ഇ.പി ബാബു, മധു കാസര്‍കോട്, പി. പ്രകാശന്‍, ടി. രമേശന്‍, വി.എം സുരേഷ് ബാബു, രാജു ഒളിയനുര്‍, ശശി എറണാകുളം, അഡ്വ. പി. മുരളീധരന്‍ പി.എം ഹനീഫ്, എസ്.യു റഫീഖ്, വി.പി മുഹമ്മദാലി, ആര്‍. വാസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."