HOME
DETAILS
MAL
അക്രമങ്ങള്‍ അപലപനീയം: എസ്.കെ.എസ്.ബി.വി
backup
August 09 2017 | 02:08 AM
ചേളാരി: ആരാധനാലയങ്ങള്‍ കൈയടക്കാനും സംഘടനാ വൈരം തീര്‍ക്കാനും മത പണ്ഡിതന്മാര്ക്ക് നേരെ അക്രമമഴിച്ച് വിടുന്നത് അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം മുടിക്കോട് പള്ളി ഖത്വീബിനെ ക്രൂരമായി അക്രമിച്ച സംഭവത്തില്‍ യോഗം പ്രതിഷേധിച്ചു. ഹാമിസുല്‍ ഫുആദ് അധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി. മാനേജര്‍ എം.എ ചേളാരി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. റബീഉദ്ദീന്‍ വെന്നിയൂര്‍, സജീര്‍ കാടാച്ചിറ, അസ്ലഹ് മുതുവല്ലൂര്‍, സയ്യിദ് സദഖത്തുല്ല തങ്ങള്‍, ഫുആദ് വെള്ളിമാട്കുന്ന്, മുഹ്താര് മുഹ്സിന് ഓമശ്ശേരി, നാസിഫ് തൃശൂര്‍, സ്വാലിഹ് തൊടുപുഴ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി സ്വാഗതവും അംജദ് തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."